കെ.എം.വൈ.എഫ്
റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
കോതമംഗലം: കാരുണ്യത്തിന്റെ സ്നേഹകണം ആശരണരിൽ നിവേദിച്ച് കെ.എം.വൈ.എഫ് വീണ്ടും റംസാൻ പുണ്യം പകർന്നു.
സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വർഷം തോറും 'കേരള മുസ്ലിം യുവജന ഫെഡറേഷൻ അയ്യൂട്ടിപ്പടി യൂണിറ്റ്' നടത്തുന്ന റമളാൻഭക്ഷ്യ കിറ്റുകളുടെ വിതരണമാണ് ഇത്തവണയും മെയ് 12 ഞായറാഴ്ച നടന്നത്.
തെരഞ്ഞെടുത്ത 40 പാവപ്പെട്ട കുടുംബങ്ങളിലേക്ക് ധാന്യവും മറ്റു അവശ്യ വസ്തുക്കളും ഉൾക്കൊള്ളുന്ന റമളാൻ കിറ്റുകൾ പ്രൌഡവും ധന്യവുമായ സദസ്സിൽ വിതരണോൽഘാടനം ചെയ്യപ്പെട്ടു.
പണ്ഡിതരും സംഘടനാ നേതാക്കളും മഹല്ല് പ്രധാനികളും നാട്ടുകാരുമുൾപ്പടെ നിരവധി പേർ പങ്കെടുത്ത പരിപാടി 'കെ.എം.വൈ.എഫ് അയ്യൂട്ടിപ്പടി യൂണിറ്റിന്റെ' ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റൊരു അധ്യായം കൂടി എഴുതിച്ചേർത്തു. ഞായറാഴ്ച വൈകീട്ട് 4.30 ന് യൂണിറ്റ് പ്രസിഡന്റ് അൻസാർ കാരിമറ്റത്തിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ഷിഹാബ് കാപ്പുചാലിൽ സ്വാഗതമാശംസിച്ചതോടെ തുടക്കമായ യോഗം യൂണിറ്റ് ജനറൽ കൺവീനറും കോതമംഗലം താലൂക്ക് വൈസ് പ്രസിഡന്റുമായ ഡോ. പി. എ. ഷെമീർ ബാഖവിയാണ് ഉദ്ഘാടനം ചെയ്തത്.
അരി, പൊടി, പഞ്ചസാര, വെളിച്ചെണ്ണ, നോമ്പ് തുറ വിഭവങ്ങൾ തുടങ്ങി ഒരു മാസത്തേക്ക് ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ അവശ്യ വിഭവങ്ങളും നിറച്ച 'റമളാൻ ഭക്ഷ്യക്കിറ്റി' ന്റെ വിതരണോൽഘാടനം അയ്യൂട്ടിപ്പടി ബദ് രിയ്യ മസ്ജിദ് പ്രസിഡന്റ് ഹസൈനാർ കുറ്റിയേനി നിർവഹിച്ചു.




No comments:
Post a Comment